2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാന്‍ ചില എളുപ്പവഴികള്‍….

നാം കഴിക്കുന്ന ആഹാരമാണ് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിന് കാരണമാകുന്നത്. പുകവലിയും മദ്യാപനവും മാനസിക സംഘര്‍ഷങ്ങളും ഗ്യാസ്ട്രബിളിന് കാരണമായേക്കാം. ദഹനപ്രക്രിയ കുറഞ്ഞവരിലാണ് ഗ്യാസ്ട്രബിള്‍ കൂടുതലായി കണ്ടുവരുന്നത്.

ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുവാനുള്ള എളുപ്പവഴികള്‍ എന്തെല്ലാമെന്നും നോക്കാം….

  • ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചതച്ച് മൂന്നുനേരം കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുവാന്‍ സഹായിക്കും.
  • വെളുത്തുള്ളി ചതച്ച നീരും ചെറുനാരങ്ങാനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.
  • മാതള നാരങ്ങയുടെ പുറംതൊലിയിട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ലതാണ്.
  • കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുക.
  • ഗ്രാമ്പു ചതച്ചിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ്ട്രബിളിനെ തടഞ്ഞുനിര്‍ത്തും.

നിസ്സാരമായി നാം കാണുന്ന ഗ്യാസ്ട്രബിള്‍ ചിലപ്പോള്‍ അപകടകാരിയാകാറുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ക്കു പുറമെ ഉദരസംബന്ധിയായ പല രോഗങ്ങളും ഗ്യാസ്ട്രബിളിന് കാരണമാകാറുണ്ട്.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.