2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘ഗാന്ധിജിയുടെ ‘ഹേയ് റാം’ ഒരു വിഭാഗത്തെയും പേടിപ്പെടുത്തിയിട്ടില്ല’; കാണാം വാരണസിയില്‍ വിദ്യാര്‍ഥി നടത്തിയ അത്യുജ്ജല പ്രസംഗം

'ഗാന്ധിയേക്കാള്‍ വലിയ ഹിന്ദുവില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പക്ഷെ മറ്റു മതങ്ങളിലുള്ള ജനങ്ങള്‍ അദ്ദേഹത്തിന്റെ 'ഹേയ് റാം' എന്ന മുദ്രാവാക്യത്തെ പേടിച്ചില്ല. കാരണം ഗാന്ധിജി ഇന്ത്യന്‍ മതേതരത്വത്തിന്റെ ചിഹ്നമായിരുന്നു'

ഗാന്ധിയന്‍ മൂല്യങ്ങളെപ്പറ്റി ഉത്തര്‍പ്രദേശ് വാരണസിയിലെ വിദ്യാര്‍ഥി നടത്തിയ പ്രസംഗം വൈറലാവുന്നു. സെന്‍ട്രല്‍ ഹിന്ദു ബോയ്‌സ് സ്‌കൂളിലെ ആയുഷ് ചതുര്‍വേദി എന്ന വിദ്യാര്‍ഥിയുടേതാണ് പ്രസംഗം.

വിഭജനത്തിന്റെ പേരിലും മതവിശ്വാസത്തിന്റെ പേരിലും പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ട ഗാന്ധിജിയെ സംബന്ധിച്ചാണ് ആയുഷ് പ്രസംഗത്തില്‍ കാര്യമായി പറയുന്നത്. ‘ഗാന്ധിയേക്കാള്‍ വലിയ ഹിന്ദുവില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പക്ഷെ മറ്റു മതങ്ങളിലുള്ള ജനങ്ങള്‍ അദ്ദേഹത്തിന്റെ ‘ഹേയ് റാം’ എന്ന മുദ്രാവാക്യത്തെ പേടിച്ചില്ല. കാരണം ഗാന്ധിജി ഇന്ത്യന്‍ മതേതരത്വത്തിന്റെ ചിഹ്നമായിരുന്നു’- പ്രസംഗത്തില്‍ പറയുന്നു.

ബ്രിട്ടീഷ് രാജിനെ എടുത്തെറിയാന്‍ അദ്ദേഹത്തിനാവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഗാന്ധിജിയെ ഒരിക്കലും ബ്രിട്ടീഷുകാരന്‍ ട്രെയിനില്‍ നിന്ന് പുറത്തെറിയുകയില്ലായിരുന്നുവെന്നും വിദ്യാര്‍ഥി പ്രസംഗത്തില്‍ പറയുന്നു. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിയോജിപ്പിച്ചുള്ളതാണ് പ്രസംഗത്തിന്റെ ഭൂരിഭാഗവും. ഗാന്ധിജി വെറുമൊരു മനുഷ്യനല്ലെന്നും ആശയമായിരുന്നുവെന്നും അതിനെ വധിക്കാനാവില്ലെന്നും വിദ്യാര്‍ഥി പ്രസംഗിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.