2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വീഡിയോ ഗെയിംസിന്റെ ആവേശത്തില്‍ യുവാവിന് നഷ്ടമായത് മലദ്വാരം

ചൈന: മലമൂത്ര വിസര്‍ജനത്തിനിടയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിംസ് കളിച്ചു കൊണ്ടിരുന്ന യുവാവിന് നഷ്ടമായത് മലദ്വാരം. കക്കൂസില്‍ പോയ യുവാവിന് വീഡിയോ ഗെയിംസില്‍ മുഴുകിയതാണ് വിനയായത്. ചൈനയിലെ ഈ യുവാവ് 30 മിനുറ്റിലധികമാണ് മൊബൈലില്‍ ഗെയിം കളിച്ചത്.

സംഭവമറിഞ്ഞ് സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ അര്‍ധരാത്രിയോടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലമൂത്ര വിസര്‍ജനത്തിനുള്ള സമയം അതിക്രമിച്ചതിനാല്‍ കാലിന്റെ പേശികളുടെ ബലംകുറയുന്നു. ഇതിനാല്‍ മലദ്വാരം പുറത്തുവരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആറ് ഇഞ്ച് വലിപ്പമുള്ള ഒരു മാംസകഷ്ണം ഇയാളുടെ മലദ്വാരത്തില്‍ തൂങ്ങിക്കിടന്നിരുന്നു. മലവിസര്‍ജന സമയത്ത് സെല്‍ഫോണില്‍ മണിക്കൂറുകള്‍ മുഴുങ്ങുന്നവര്‍ക്ക് ഇതൊരു പാഠമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.