2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഗെയില്‍ വിരുദ്ധ സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ല: ചെന്നിത്തല

മുക്കം: മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എരഞ്ഞിമാവില്‍ ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍ പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല, അത് നടപ്പാക്കുന്ന രീതിയോടാണ് എതിര്‍പ്പ്. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി യോഗം
വിളിച്ച ശേഷം സമരക്കാരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തങ്ങളാരും സമരത്തിനില്ലെന്നും തദ്ദേശവാസികളാണ് സമരരംഗത്ത് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഇല്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് പ്രാദേശിക ജനങ്ങളുടെ സമരമാണെന്നും അഭിപ്രായപ്പെട്ടു. ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ധീഖ്, കെ.സി. അബു എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.