2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗെയില്‍ സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി

കോഴിക്കോട്: ഗെയില്‍ വാതകപൈപ്പ്‌ലൈനുമായി ബന്ധപ്പെട്ട സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരം ജില്ലാ തലങ്ങളില്‍ ഒതുക്കി നിര്‍ത്താതെ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെയുള്ള ഗെയില്‍ ഇരകളുടെ സംഗമം കോഴിക്കോട് നടത്തുമെന്നും സമര സമിതി അറിയിച്ചു.

ഗെയില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി കോഴിക്കോട് കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍, യോഗം സമവായത്തിലെത്തിയില്ല. തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കില്ലെന്ന് യോഗത്തില്‍ തീരുമാനിച്ചതായി സമരസമിതി നേതാക്കള്‍ യോഗത്തിനു ശേഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരസമിതിയുടെ ഈ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.