2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ഗുഡ് ബൈ ഗെയില്‍

 

 

.

.

 
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയില്‍ ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏകദിനത്തിലെ അവസാന മത്സരവും കളിച്ചാണ് താരം ഏകദിനത്തിനോട് വിട പറഞ്ഞത്. 41 പന്തില്‍ 72 റണ്‍സുമായി കിടിലന്‍ ഇന്നിങ്‌സുമായിട്ടായിരുന്നു ഗെയില്‍ ഏകദിനത്തില്‍ നിന്ന് പടിയിറങ്ങിയത്. ഇതോടെ 20 വര്‍ഷം നീണ്ട ഏകദിന കരിയറിന് പരിസമാപ്തിയായി. 1999ല്‍ ഏകദിന ക്രിക്കറ്റിലെത്തിയ ഗെയില്‍ 10480 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 301 മത്സരങ്ങളില്‍ നിന്നാണ് ഗെയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നലെ ഗെയിലിന്റെ കരിയറിലെ വേഗതയേറിയ നാലാമത്തെ അര്‍ധ സെഞ്ചുറിയും താരം സ്വന്തം പേരില്‍ കുറിച്ച് അവസാന മത്സരം അവിസ്മരണീയമാക്കി. വലം കയ്യന്‍ ബൗളറായ ഗെയില്‍ 167 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഖലില്‍ അഹ്മദിന്റെ പന്തിലായിരുന്നു ഗെയില്‍ പുറത്തായത്. 29 പന്തില്‍ നിന്ന് എവിന്‍ ലൂയീസ് 43 റണ്‍സും സ്വന്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.