2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഗെയില്‍: സമരം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് ചെന്നിത്തല

മുക്കത്ത് അക്രമത്തിന് കാരണം പൊലിസ്

 

തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ എതിരായ ജനകീയ സമരത്തെ സര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് ഗെയില്‍ സമരവുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയത് പൊലിസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതുപക്ഷത്തിന് എന്നും സമരത്തോട് അലര്‍ജിയാണെന്നുള്ളതിന് തെളിവാണ് സര്‍ക്കാരിന്റെ സമീപനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മാറ്റണം. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണം. എങ്കില്‍ മത്രമേ ജനങ്ങളുടെ വികാരം മനസിലാവൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, പ്രദേശത്ത് ഗെയില്‍ നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിച്ചു. കനത്ത പൊലിസ് സുരക്ഷയിലാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.