2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചെമ്പ് പൂശിയ കൈപ്പിടി, കാലുകൊണ്ട് തുറക്കാവുന്ന ടാപ്പ്: കൊവിഡ് കാല യാത്രയ്ക്കായി പുതിയ സൗകര്യങ്ങളൊരുക്കി റെയില്‍വേ

 

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജീവിതം തന്നെ മുന്‍പുള്ളതില്‍ നിന്ന് മാറുകയാണ്. കൊവിഡ് മുക്ത ട്രെയിന്‍ യാത്ര വാഗ്ദാനം ചെയ്യുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ട്രെയിനില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് റെയില്‍വേയുടെ ശ്രമം. ഇതിന്റെ ഭാഗമായുള്ള ആദ്യ ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയായി.

കൈപ്പിടികളും വാതിലിന്റെയും ജനലിന്റെയും കുറ്റികളും ചെമ്പ് പൂശി, പ്ലാസ്മാ വായു ശുദ്ധീകരണ സംവിധാനം, ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പൂശിയ പ്രതലം, കാലുകൊണ്ട് തുറക്കാവുന്ന വെള്ളത്തിന്റെ ടാപ്പുകള്‍ എന്നീ പ്രത്യേകതകളോടെയാണ് ‘കൊവിഡ് മുക്ത ട്രെയിന്‍’ പുറത്തിറങ്ങിയത്.

കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായത്. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പങ്കുവച്ചു. കരസ്പര്‍ശം പരമാവതി കുറച്ച് കാല് കൊണ്ട് നിയന്ത്രിക്കാനാവും വിധത്തിലാണ് സൗകര്യങ്ങള്‍ കൂട്ടിയിരിക്കുന്നത്. ചെമ്പ് പ്രതലത്തില്‍ വൈറസുകള്‍ അധികം അതിജീവിക്കാനാവില്ലെന്ന നിഗമനത്തിലാണ് കൈപ്പിടിയിലും മറ്റും ചെമ്പ് പൂശിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.