2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

പിന്നോട്ടില്ല, മുന്നോട്ട്; ഇന്ധന വില ഇന്നും വര്‍ധിച്ചു

പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

 

കോഴിക്കോട്: കിതയ്ക്കാത്ത കുതിപ്പാണ് രാജ്യത്ത് ഇന്ധന വില വര്‍ധനവിലുണ്ടാവുന്നത്. കോണ്‍ഗ്രസ് അഖിലേന്ത്യ സമരം നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഇന്ധന വില വര്‍ധിക്കുകയല്ലാതെ കുറഞ്ഞില്ല. ഇന്നും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്.


കോഴിക്കോട്: പെട്രോള്‍ – 85.24 രൂപ
                           ഡീസല്‍ – 78.32 രൂപ
കൊച്ചി: പെട്രോള്‍ – 84.87 രൂപ
                 ഡീസല്‍ – 77.96 രൂപ
തിരുവനന്തപുരം: പെട്രോള്‍ – 86.37 രൂപ
                                       ഡീസല്‍ – 74.96 രൂപ


രാജ്യത്ത് മുംബൈയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില. ലിറ്ററിന് 90.35 രൂപയാണ് മുംബൈയില്‍ പെട്രോളിന്റെ വില. ഡീസലിനാവട്ടെ 78.82 രൂപയും. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.