2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പ്രളയ ദുരിതാശ്വാസത്തിനെന്നു പറഞ്ഞ് കടകളില്‍ കയറി തട്ടിപ്പ്; കോഴിക്കോട്ട് ഒരാള്‍ പിടിയില്‍

 

കോഴിക്കോട്: പ്രളയ ദുരിതാശ്വാസത്തിനെന്നു പറഞ്ഞ് കടകളില്‍ കയറി തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി സുനില്‍ കുമാറിനെയാണ് ഫറോക്ക് പൊലിസ് പിടികൂടിയത്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പണം വേണമെന്നായിരുന്നു ഇയാള്‍ കോഴിക്കോട്ടെയും മലപ്പുറത്തെയും പല കടകളിലും കയറി ആവശ്യപ്പെട്ടത്. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ പറഞ്ഞയച്ചതാണ് തന്നെയെന്നും ഇയാള്‍ തെറ്റിദ്ധരിപ്പിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീത് ബുക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ആദ്യം രാമനാട്ടുകര നഗരസഭയുടെ ദുരിതാശ്വാസ ക്യാംപില്‍ പോയി, കിറ്റ് കൈമാറി ചിത്രമെടുത്തു. പിന്നീട് ഈ ഫോട്ടോ എഡിറ്റ് ചെയ്ത് പിരിവ് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. സുനില്‍കുമാറിനെ പൊലിസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.