2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ഈ മാസം 20 വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്.

നേരത്തെ ബിഷപ്പ് സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളിയിരുന്നു. റിമാന്‍ഡ് നീട്ടിയതോടെ വീണ്ടും ജാമ്യഹരജി സമര്‍പ്പിക്കുമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകാനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.