2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജലന്ധര്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

കൊച്ചി: കന്യാസ്ത്രിക്കെതിരേ പീഡനക്കേസില്‍ അകപ്പെട്ട ജലന്ധര്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയ ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തി. 60 വയസായിരുന്നു.സ്വന്തം മുറിയിലാണ് ഇദ്ദേഹം മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പ്രത്യേകിച്ച് ആരോഗ്യപരമായ വലിയ അസുഖങ്ങളില്ലാത്ത വൈദികനായണ് ഇദ്ദേഹം. ഇന്നലെ വൈകീട്ട് ഇടവകയിലെ കുര്‍ബാനയിലും പങ്കെടുത്തിരുന്നു. ഭോഗ്പൂരിലെ പള്ളിയിലെ സ്വന്തം മുറിയിലാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെയാണ് ഇദ്ദേഹം മരിച്ചതെന്നാണ് നിഗമനം.

ഫാ. കുര്യാക്കോസ് കാട്ടുതറ

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇദ്ദേഹം മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സഭയിലെ മുതിര്‍ന്ന വൈദികര്‍ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരേ രംഗത്തെത്തിയത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നു. ഇദ്ദേഹം മൊഴി നല്‍കിയതോടെയാണ് ജലന്ധര്‍ ബിഷപ്പിനെതിരേയുള്ള കേസ് ശക്തമായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.