
ഫ്രാന്‍സ് 1 - 0 ബെല്‍ജിയം
ഉംറ്റിറ്റി (51)
സെന്റ്പീറ്റേഴ്സ്ബെര്‍ഗ്: ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രഞ്ച് പട ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സാമുവന്‍ ഉറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. 51ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ ഗോളാക്കി മാറ്റി ഉറ്റിറ്റി.
1998 ലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലോകകപ്പ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. 2006ല്‍ ഇറ്റലിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. പെനാല്‍റ്റിയിലൂടെ 5-3 സ്കോറില്‍ ഇറ്റലി ലോകചാംപ്യന്മാരായി.
മത്സരത്തിന്റെ ആദ്യ മിനുറ്റുകള്‍ ബെല്‍ജിയത്തിന്റേതായിരുന്നു. ആക്രമണത്തില്‍ പന്തടക്കത്തിലും നീക്കങ്ങളിലുമെല്ലാം ബെല്‍ജിയം മുന്നിട്ടുനിന്നു. എന്നാല്‍, പിന്നീട് ഫ്രാന്‍സ് കളം മാറ്റി. പതിയെ താളം വീണ്ടെടുത്ത് ഫ്രാന്‍സ് ബെല്‍ജിയം ഗോള്‍ മുഖത്ത് തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തി. പക്ഷേ, ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്നു.
രണ്ടാം പകുതിയില്‍ 51ാം മിനുറ്റില്‍ പ്രതിരോധതാരം ഉംറ്റിറ്റി കോര്‍ണറിലൂടെ ഫ്രാന്‍സിന്റെ വിജയഗോള്‍ കണ്ടെത്തി. പിന്നീട്, നിരന്തരം ബെല്‍ജിയം മുന്നേറ്റങ്ങള്‍ നടത്തി. നിരവധി ഗോളവസരങ്ങള്‍ ബെല്‍ജിയത്തിന് കിട്ടിയെങ്കിലും അതൊന്നും ഗോളുകളാക്കാന്‍ കഴിഞ്ഞില്ല. ലുക്കാക്കുവിനെ ഫ്രഞ്ച് പ്രതിരോധം പൂട്ടിയത് ബെല്‍ജിയത്തിന് ഗോളുകള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെടുത്തി.
ഇനി ഫൈനല്‍.. ഫ്രാന്‍സിന്റെ എതിരാളി ആരെന്നറിയാന്‍ നാളത്തെ ക്രൊയേഷ്യ ഇംഗ്ലണ്ട് മത്സരം വരെ കാക്കണം..
80′ കണക്കുകളില്‍ ഇപ്പോഴും ബെല്‍ജിയം തന്നെ മുമ്പില്‍.. പക്ഷേ, ഗോളടിച്ച് ഫ്രാന്‍സ്.. ബെല്‍ജിയം തിരിച്ചടിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
70′ തുടര്‍ച്ചയായ ഫ്രാന്‍സിന്റെ ആക്രമണങ്ങള്‍ വിജയം കണ്ട 51ാം മിനുറ്റ്. ബെല്‍ജിയം ഫ്രഞ്ച് ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിക്കുന്നു..
51′ ഫ്രാന്‍സ് കാത്തിരുന്ന നിമിഷം. ഉംറ്റിറ്റിയുടെ ഹെഡര്‍ ബെല്‍ജിയം മതിലിനുള്ളിലൂടെ വലയിലേക്ക്…ഗോാാള്… സ്കോര്‍: 1-0
രണ്ടാം പകുതിക്ക് ആരംഭം…
45′ നിരവധി ഗോളവസരങ്ങള്‍ ഇരുടീമുകള്‍ക്കും. എന്നാല്‍, ഗോള്‍ മാത്രം പിറന്നില്ല. ആദ്യ പകുതി ഗോള്‍രഹിതം…
Numbers. #FRABEL // #WorldCup pic.twitter.com/1nrWezUshA
— FIFA World Cup ? (@FIFAWorldCup) 10 July 2018
30′ ആദ്യ 15 നിമിഷങ്ങള്‍ ബെല്‍ജിയത്തിന്റെ മുന്നേറ്റമാണ് കാണികള്‍ കണ്ടെതെങ്കില്‍ മുന്‍ ചാംപ്യന്മാര് കളിയിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. തുടര്‍ച്ചയായ ഗോളവസരങ്ങള്‍ ഫ്രാന്‍സ് സൃഷ്ടിച്ചു. എന്നാല്‍, ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ മുന്നേറ്റങ്ങളിലൂടെ ഏത് നിമിഷവും ഗോള്‍ നേടുമെന്ന നിലയില്‍..
21′ സൂപ്പര്‍ സേവ്… ബെല്‍ജിയത്തിന്റെ ആല്ഡര്വെല്ഡിന്റെ ഗോളെന്നുറച്ച ഷോട്ട് ഫ്രഞ്ച് ഗോളി ലോറിസ് തട്ടിയകറ്റുന്നു..
What a save by Hugo Lloris! #FRABEL #FRA #BEL #WorldCup pic.twitter.com/pv3nSl7fTE
— FIFA World Cup (@WorIdCupUpdates) 10 July 2018
15′ മത്സരം ആദ്യ 15 നിമിഷങ്ങള്‍ കഴിയുമ്പോള്‍ ബെജിയം മൈതാനത്ത് രാജാവാകുന്നു. ബോള്‍ പൊസിഷനിലും പാസ് അക്യുറസിയിലുമെല്ലാം മുമ്പില്‍ ബെല്‍ജിയം തന്നെ..
FORMATIONS // #FRABEL #WorldCup pic.twitter.com/SVGLuwzJDr
— FIFA World Cup ? (@FIFAWorldCup) 10 July 2018