2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

നാലു റണ്‍സിന്റെ തോല്‍വിയോടെ ഇന്ത്യ ആസ്‌ത്രേലിയയില്‍ തുടക്കം

ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. പരമ്പരയിലെ ആദ്യ ടി20 മത്സരത്തില്‍ ആസ്‌ത്രേലിയയോട് നാലു റണ്‍സിനാണ് ഇന്ത്യ തോറ്റത്. മഴയാണ് ഇന്ത്യന്‍ വിജയത്തിന് തടസമായത്. ഡക്ക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം നാലു റണ്‍സിനായിരുന്നു കംഗാരുപ്പടയുടെ ജയം.

മഴ കാരണം 17 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നാലു വിക്കറ്റിന് 158 റണ്‍സാണ് നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (46), ക്രിസ് ലിന്‍ (37) എന്നിവരാണ് ആസ്‌ത്രേിലയക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്.

മറുപടിയില്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍ നിശ്ചയിച്ചു. എന്നാല്‍ ഏഴു വിക്കറ്റിന് 169 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. 42 പന്തില്‍ 10 ബൗണ്ടണ്ടറികളും രണ്ടു സിക്‌സറുമടക്കം 76 റണ്‍സെടുത്ത ശിഖര്‍ ധവാനും ഇന്ത്യയെ രക്ഷിക്കാനായില്ല.

രണ്ട് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജസ്പ്രീത് ഭുംറ, ഖലീല്‍ അഹ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആസ്‌ത്രേലിയന്‍ ബൗളിങ് നിരയില്‍ ആദം സാംപ, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ വിജയത്തോടെ ആസ്‌ത്രേലിയ 1-0 മുന്നിലാണിപ്പോള്‍. അടുത്ത മത്സരം നാളെ മെല്‍ബണില്‍ നടക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.