2018 June 24 Sunday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

ശിവസേന നേതാവ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മുംബൈ: ശിവസേന മുന്‍ നേതാവ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അശോക് സാവന്ത് (62) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് ഇദ്ദേഹം വെടിയേറ്റ് മരിച്ചത്.

സുഹൃത്തുക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് വരവേ സമതാ നഗറില്‍ വീടിന് 200 മീറ്റര്‍ അകലെ വച്ച് ഇദ്ദേഹത്തെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രണ്ടു തവണ ശിവസേനയുടെ പ്രാദേശികനേതാവായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.