2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘പാലം പൊളിച്ചുപണിയാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ് ‘, ഏതു വിധേനയുമുള്ള അന്വേഷണവും നേരിടാന്‍ തയാറെന്ന് വി.കെ ഇബ്രാഹിം കുഞ്ഞ്

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ വന്‍ അഴിമതി നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തി.

പാലം പൊളിച്ചുപണിയാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്, പാലം പണിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിക്കുന്നവര്‍ അന്വേഷണം നടത്തണമെന്നും ഏതു വിധേനയുമുള്ള അന്വേഷണവും നേരിടാന്‍ തയാറാണെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടിയ്ക്കുപിന്നാലെയാണ്  ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.

പാലാരിവട്ടം അഴിമതിക്കേസില്‍ നേരത്തെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News