2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30 ന് ലോധി റോഡ് ശ്മശാനത്തില്‍ നടക്കും.

1996 ഓഗസ്റ്റ് ഒന്നുമുതല്‍ 1998 മാര്‍ച്ച് 31 വരെയാണ് സുബ്രഹ്മണ്യന്‍ കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.

നിര്യാണത്തില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അനുശോചിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.