2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കേരളത്തെ സഹായിക്കാന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പ്രളയക്കെടുതിയിലായ കേരളത്തിന് ‘ആവശ്യമെങ്കില്‍ എന്ത് മാനുഷിക സഹായവും’ ചെയ്യാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ശനിയാഴ്ച പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇമ്രാന്‍ ഖാന്‍ ഇന്നു വൈകിട്ടാണ് ഇക്കാര്യമറിയിച്ച് ട്വീറ്റ് ചെയ്തത്. കേരളത്തിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പാക് ജനങ്ങളുടെ പേരില്‍ പ്രാര്‍ഥനയും നന്മയും നേരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ആവശ്യമാണെങ്കില്‍ എന്ത് മാനുഷിക സഹായവും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഇമ്രാന്‍ പറഞ്ഞു.

യു.എ.ഇ അടക്കം വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച സാഹചര്യത്തിലാണ് പാകിസ്താനില്‍ നിന്നും കേരളത്തിന് വാഗ്ദാനം ലഭിക്കുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.