2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

കൊല്‍ക്കത്ത: മുന്‍ ഫുട്‌ബോള്‍ താരം ബെയ്ചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പദവികളില്‍ നിന്നും അംഗത്വത്തില്‍ നിന്നും താന്‍ രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്നില്ലെന്നും ബൂട്ടിയ അറിയിച്ചു.

ഗൂര്‍ഖാലാന്റ് പ്രക്ഷോഭങ്ങളില്‍ തൃണമൂല്‍ സര്‍ക്കാറിന്റെ നിലപാടിലുള്ള അതൃത്പിയാണ് ബൂട്ടിയ പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് സൂചന.

2011 ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ശേഷമാണ് ബൂട്ടിയ പശ്ചിമബംഗാള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുന്നത. 2013 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നാല്‍ എതിരാളിയായ സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയോട് 14,072 വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.