2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉദുമ എം.എല്‍.എയുടെ ഗള്‍ഫിലുള്ള മകന്റെ പേരിലും കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി മുസ്‌ലിം ലീഗ്

 

കാസര്‍കോട്: കണ്ണൂര്‍ പിലാത്തറയില്‍ മൂന്നു കള്ളവോട്ടുകള്‍ പിടിച്ചതിനു പിന്നാലെ, ഉദുമ ഉദുമ എം.എല്‍.എയും സി.പി.എം നേതാവുമായ കെ കുഞ്ഞിരാമന്റെ ഗള്‍ഫിലുള്ള മകന്റെ വോട്ടും ചെയ്‌തെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് രംഗത്ത്. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ മകന്‍ മധുസൂദനന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് യു.ഡി.എഫ് ആരോപണം. വിദേശത്ത് താമസിക്കുന്ന മധുസൂദനന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ലീഗ് പറയുന്നു.

കൂട്ടക്കനി ജി.യു.പി സ്‌കൂളില്‍ 132-ാം ബൂത്തിലെ ഏഴാം വോട്ടറാണ് മധുസൂധനന്‍. ഗള്‍ഫിലുള്ള ഇയാളുടെ വോട്ട് സി.പി.എം പ്രവര്‍ത്തകന്‍ രേഖപ്പെടുത്തിയെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോപണത്തേക്കുറിച്ച് അറിയില്ലെന്നാണ് കുഞ്ഞിരാമന്റെ പ്രതികരണം.

മകന്‍ നാട്ടിലുണ്ടോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. ലീഗിനെതിരെ ഉയര്‍ന്നു വരുന്ന കള്ളവോട്ട് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും എം.എല്‍.എ പറഞ്ഞു.

പിലാത്തറയിലെ കള്ളവോട്ട് പിടിക്കപ്പെട്ടതിനു പിന്നാലെ, മുസ്‌ലിം ലീഗിനെതിരെ ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഉദുമയില്‍ ലീഗ് പ്രവര്‍ത്തകര്‍ വിദേശത്തുള്ളവരുടെ വോട്ടു ചെയ്‌തെന്നായിരുന്നു സി.പി.എം പരാതി. ഇക്കാര്യത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.