2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വയനാട് മേപ്പാടിയില്‍ നാലാള്‍പ്പൊക്കത്തില്‍ നുര പൊങ്ങുന്നു; എന്തെന്നറിയാതെ ഭീതിയില്‍ നാട്ടുകാര്‍- വീഡിയോ

 

കല്‍പ്പറ്റ: ഭൂമിക്കടിയില്‍ നിന്ന് നുര പൊങ്ങിവന്നത് നാട്ടുകാരില്‍ ഭീതിയുളവാക്കുന്നു. വയനാട് മേപ്പായിലെ അരപ്പറ്റയിലാണ് അപൂര്‍വ്വ പ്രതിഭാസം. നാലാള്‍ പൊക്കത്തില്‍ നുര പൊങ്ങിവന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

 

ഹാരിസണ്‍ എസ്‌റ്റേറ്റിലാണ് സംഭവം. അടുത്ത് ഒരു കിണറുണ്ട്. നുര പൊങ്ങിവന്ന സ്ഥലത്ത് കുഴികളോ മറ്റോ ഇല്ലെന്നാണ് വിവരം. സോപ്പ് പതപോലെ ഉയരത്തില്‍ പൊങ്ങിയതിനു പിന്നിലെ കാരണം പിടികിട്ടാതെ വിഷമിക്കുകയാണ് നാട്ടുകാരും അധികൃതരും.

 

ചൊവ്വാഴ്ച രാത്രി മുതലാണ് വെളുത്ത പദാര്‍ത്ഥം പതഞ്ഞ് പൊന്തുന്നതായി നാട്ടുകാര്‍ ശ്രദ്ധിച്ചത്. ചില സമയങ്ങളില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി കൂടുകയും പതയുടെ അളവില്‍ വ്യത്യാസമുണ്ടാവുകയും ചെയ്യും. ഇടയ്ക്ക് നല്ല ഉയരത്തില്‍ പത പൊങ്ങുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.