2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

സഊദിയിൽ നിന്ന് ഫ്ളൈനാസും കരിപ്പൂരിലേക്ക്; ബുക്കിങ് ആരംഭിച്ചു

റിയാദ്: സഊദിയിൽ നിന്നും കരിപ്പൂരിലേക്ക് ആശ്വാസമായി സഊദി ബജറ്റ് എയർലൈനായ ഫ്‌ളൈനാസ് സർവ്വീസുകൾ ആരംഭിക്കുന്നു. ഒക്‌ടോബർ 16 മുതൽ ആരംഭിക്കുന്ന വിമാന സർവ്വീസിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാകുന്ന പുതിയ സർവ്വീസ് ആഴ്ചയിൽ മൂന്ന് സർവ്വീസുകളാണ് നടനെത്തുക. സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും റിയാദ് ആസ്ഥാനമാക്കി കണക്ഷൻ വിമാനങ്ങൾ ഉള്ളതിനാൽ സഊദിയിലെ വിവിധ ഭാഗങ്ങളിലെ മലബാർ യാത്രക്കാർക്ക് പുതിയ സർവ്വീസ് ഏറെ ആശ്വാസകരമായിരിക്കും. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലാണ് സർവീസ്.

പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 ന് പുറപ്പെട്ട് 12 ന് റിയാദിലെത്തും. റിയാദിൽ നിന്നും കരിപ്പൂരിലേക്ക് 564 റിയാലാണ് നിലവിൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് 619 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്.

ദമാമിൽ നിന്നും റിയാദ് വഴി ടിക്കറ്റെടുക്കുമ്പോൾ 664 റിയാലും തിരിച്ച് 668 റിയാലുമാണ് കുറഞ്ഞ ചാർജ്. ഇത് കൂടാതെ നിലവിൽ അബുദാബിയിലെ ഇത്തിഹാദ് എയർവേയ്‌സുമായി സഹകരിച്ച് ഫ്ളൈനാസ് സഊദിയിൽ നിന്നും കരിപ്പൂരിലേക്ക് സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ, ഈ സർവീസുകളിൽ യാത്ര പോകുന്നവർ അബുദാബി വഴി കയറിയിറങ്ങി വേണം യാത്ര ചെയ്യാൻ. മാത്രമല്ല ടിക്കറ്റ് നിറയ്ക്കും വളരെ കൂടുതലാണ്.

നേരത്തെ ഹജ് സർവീസിന് കരിപ്പൂരിലെത്തിയ ഫ്‌ളൈനാസ് പിന്നീട് കരിപ്പൂരിലേക്ക് യാത്ര സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News