2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രമുഖരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഫ്‌ലോറിഡയിലെ കൗമാരക്കാരന്‍

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കം നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഫ്‌ലോറിഡയില്‍ താമസിക്കുന്ന ഒരു കൗമാരക്കാരനാണ് സംഭവത്തിലെ മുഖ്യ സൂത്രധാരന്‍.

ഗ്രഹാം ഇവാന്‍ ക്ലാര്‍ക്ക് എന്ന പതിനേഴുകാരനാണ് അറസ്റ്റിലായ സൂത്രധാരന്‍. മേസണ്‍ ജോണ്‍ ഷെപ്പേര്‍ഡ് (19), നിമ ഫസേലി (22) എന്നിവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ഒര്‍ലാന്‍ഡോ വാസികളാണ്. ഹാക്കിങ്ങിനായി സഹായിച്ചവരാണ് ഇവര്‍.

ട്വിറ്ററിലെ സാങ്കേതിക വിഭാഗത്തിലുള്ള ഒരു ജീവനക്കാരനെ സ്വാധീനിച്ചാണ് ഗ്രഹാം ഇവാന്‍ ഹാക്കിങ് നടത്തിയത്. പ്രമുഖരായ 130 അക്കൗണ്ടുകളാണ് ഇങ്ങനെ ഹാക്ക് ചെയ്തത്. ബിറ്റ്‌കോയിന്‍ ചോദിച്ചുകൊണ്ട് ഇവരുടെയെല്ലാം അക്കൗണ്ടുകളില്‍ ട്വീറ്റിടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.