2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിശാ ക്ലബ്ബില്‍ വെടിവെപ്പ്: രണ്ട് മരണം

  • 17ഓളം പേര്‍ക്ക് പരുക്കേറ്റു

കാലിഫോര്‍ണിയ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. 17ാളം പേര്‍ക്ക് പരുക്കുണ്ട്. കൗമാരപ്രായക്കാരുടെ നിശാക്ലബിലാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചത് ആരാണെന്ന് വ്യക്തമല്ല. പരുക്കേറ്റവരും മരിച്ചവരുമെല്ലാം 13 വയസിനും 17 വയസിനും ഇടയിലുള്ളവരാണ്.

കഴിഞ്ഞ ജൂണ്‍ 12ന് ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേയാണ് അമേരിക്കയെ ഭീതിയിലാഴ്ത്തി മറ്റൊരു വെടിവെപ്പ് വാര്‍ത്തയും എത്തിയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.