2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

പ്രളയമേഖലയില്‍ ജപ്തി പാടില്ലെന്ന് സര്‍ക്കാര്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും

തിരുവനന്തപുരം: പ്രളയമേഖലകളില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍.
സംസ്ഥാന തല ബാങ്ക് സമിതിയോട് ഇക്കാര്യം ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രളയബാധിത മേഖലയിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്‌സ് മീറ്റിലായിരുന്നു ആശ്വാസം പകരുന്ന തീരുമാനമുണ്ടായത്.

എന്നാല്‍ ഇതിന് ശേഷവും ജപ്തി നടപടികള്‍ നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.