2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യു.എസില്‍ വെള്ളപ്പൊക്കം; 20 പേര്‍ മരിച്ചു

വിര്‍ജീനിയ: യു.എസിലെ വെസ്റ്റ് വിര്‍ജീനിയയില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് 20 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു വയസ്സുകാരനായ ഒരു കുട്ടിയുമുണ്ട്.

ശക്തമായ കാറ്റും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടമുണ്ടാക്കിയതായി ഗവര്‍ണര്‍ യേള്‍ റേ ടോംബ്ലിന്‍ പറഞ്ഞു. സ്ഥലത്തെ ഒരു കച്ചവട കേന്ദ്രത്തില്‍ അഞ്ചൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

നൂറിലധികം വീടുകളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കമുള്ള വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി 200 ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.