2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

മൂന്നാം പ്രളയത്തിന് മുന്‍പ് ഗാഡ്ഗിലിനെ വായിക്കാം


 

കïാലറിയാത്തവന്‍ കൊïാലറിയും എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്നതാണ് രïാം പ്രാവശ്യവും കേരളത്തില്‍ സംഭവിച്ച പ്രളയ ദുരന്തം. 2018ലെ പ്രളയ ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ രïാമത്തെ പ്രളയവും കേരളത്തെ മുക്കി എന്നത് യാദൃച്ഛികമായിരിക്കാം. എന്നാല്‍ അതൊരു യാദൃച്ഛിക സംഭവമല്ലെന്നും തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ വീïും കേരളത്തെ ഇത്തരമൊരു അത്യാഹിതം വന്നു മൂടുകയില്ലായിരുന്നുവെന്നുമാണ് രïാം പ്രളയത്തിന് ശേഷം മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചത്.
രïാം പ്രളയമുïായതിന്റെ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ സംസ്ഥാനത്തെ ക്വാറി ഖനനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാറുകളുടെ സ്വഭാവംവച്ച് നോക്കിയാല്‍ അത് ഇടതാകട്ടെ വലതാകട്ടെ അനിശ്ചിതകാല നിരോധനം ക്വാറി മാഫിയകളുടെ സമ്മര്‍ദത്തിന് വഴങ്ങി പെട്ടെന്ന് ഒഴിവാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോഴത്തെ കോലാഹലങ്ങള്‍ കഴിഞ്ഞാല്‍ നമുക്ക് വേïത് ചെയ്യാമെന്ന് റവന്യൂവകുപ്പും ജിയോളജി വിഭാഗവും ക്വാറി മാഫിയകളെ ആശ്വസിപ്പിക്കുന്നുïാകണം. അതാണല്ലോ കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്തത്തിന് ശേഷം സര്‍ക്കാരില്‍ നിന്നുïായ നടപടി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി ഇളവുകളാണ് പാറമട ഉടമകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമായി നല്‍കിയതെന്ന യാഥാര്‍ഥ്യം നമുക്ക് മുന്‍പിലുï്. നേരത്തെ ക്വാറി ഖനന പ്രദേശങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍നിന്ന് നൂറുമീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു. എന്നാല്‍ ജനപക്ഷത്ത് നിലയുറപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി സര്‍ക്കാര്‍ നൂറുമീറ്റര്‍ എന്നത് അന്‍പത് മീറ്ററായി ചുരുക്കി. അതിനുള്ളില്‍ വരുന്ന വീടുകളും മനുഷ്യജീവനുകളും തകര്‍ന്നോട്ടെ എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേïത്. ഇപ്പോള്‍ ദുരന്തമുïായ സ്ഥലങ്ങളിലെല്ലാം വന്‍തോതില്‍ ഖനനം നടന്നതാണ്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന, പ്രളയ ദുരന്തങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ വന്‍തോതില്‍ ഖനനം നടക്കുന്നുï്. ഇതിനെതിരേ ജനവികാരം ഉണരുന്നില്ലെങ്കില്‍ മൂന്നാമതൊരു പ്രളയ ദുരന്തത്തിനായിരിക്കും നാം സാക്ഷ്യം വഹിക്കുക. നിസ്സഹായരായ ഭൂരിപക്ഷം ജനതക്കും അങ്ങനെയുïാകരുതേ എന്ന് പ്രാര്‍ഥിക്കാനെ കഴിയൂ.
കാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് എതിരാണ്. അതില്‍ അവസാനത്തെയാളാണ് ഇടുക്കി എം.പിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡീന്‍ കുര്യാക്കോസ്. ഇടുക്കി എം.പി എന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെങ്കില്‍ സ്വന്തം മണ്ഡലം നിലനിന്നാല്‍ മാത്രമേ ഡീന്‍ കുര്യാക്കോസ്, ജോയ്‌സ് ജോര്‍ജ് എന്നിവരെപ്പോലുള്ളവര്‍ക്ക് മേലിലും ആ പ്രദേശത്തുനിന്ന് ലോക്‌സഭയില്‍ എത്താന്‍ കഴിയൂ എന്നോര്‍ക്കണം. യു.ഡി.എഫ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടുïെന്നാണ് ഡീന്‍ കുര്യാക്കോസ് തന്റെ വാദം ഉറപ്പിക്കാനായി എടുത്ത് പറയുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാïി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനരാലോചനക്ക് എടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി രï് വര്‍ഷങ്ങള്‍ക്കുള്ളില്‍ രï് പ്രളയമുïായതിന്റെ പശ്ചാത്തലത്തിലാണ് മുന്‍ മുഖ്യമന്ത്രി തന്റെ പഴയ നിലപാട് തിരുത്തിയിരിക്കുന്നത്.
123 പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തനിക്ക് റിപ്പോര്‍ട്ടിനെ എതിര്‍ക്കേïി വന്നതെന്നും എന്നാല്‍ ഇപ്പോള്‍ നടന്നുകൊïിരിക്കുന്ന ദുരന്തങ്ങള്‍ കാണുമ്പോള്‍ പഴയ നിലപാടില്‍ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം പറയുമ്പോള്‍, യാഥാര്‍ഥ്യത്തെ അംഗീകരിച്ച് ഇനിയൊരു പ്രളയ ദുരന്തം ഉïാകാതിരിക്കാന്‍ രാഷ്ടീയ പാര്‍ട്ടികള്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനായി നിലകൊള്ളുകയാണ് വേïത്. അല്ലാത്തപക്ഷം ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള ജനങ്ങളുടെ വിശ്വാസം കാലക്രമേണ ഇല്ലാതാകുന്ന ഒരു ദുരവസ്ഥയാകും സംജാതമാകുക. പകരം ഫാസിസ്റ്റ് രാഷ്ട്രീയമായിരിക്കും കേരളത്തില്‍ പരീക്ഷിക്കപ്പെടുക. അത്തരമൊരു ദുരന്തന്തിനുകൂടി കേരള ജനത സാക്ഷിയാകേïതുïോ? അതിനാല്‍ ഇനിയെങ്കിലും മാധവ് ഗാഡ്ഗിലിനെ പഴി പറയാതെ, അദ്ദേഹം നിര്‍ദേശിച്ചത് പോലെ ആ റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാരില്‍ നിന്നുïാകേïത്.
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ 14 അംഗ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം വ്യാപകമായ എതിര്‍പ്പുകളാണ് അദ്ദേഹത്തിന് നേരിടേïി വന്നത്. കുടിയേറ്റ കര്‍ഷകരുടെയും ഭൂമാഫിയകളുടെയും ക്വാറി, പാറമട ഉടമകളുടെയും സംയുക്ത ആക്രമണമാണ് അദ്ദേഹത്തിനെതിരേയുïായത്. എല്ലാവര്‍ക്കും പറയാനുïായിരുന്നത് പാവപ്പെട്ട കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടും എന്നായിരുന്നു. എന്നാല്‍ കൃഷിഭൂമിക്കെതിരേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളൊന്നും ഉïായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കര്‍ഷകരുടെ പേര് പറഞ്ഞ് വന്‍കിട ഭൂവുടമകളും ക്വാറി മാഫിയകളും അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലും പ്രതിപക്ഷ പാര്‍ട്ടികളിലും കടുത്ത സമ്മര്‍ദം ചെലുത്തി റിപ്പോര്‍ട്ടിനെതിരേ തിരിക്കുകയായിരുന്നു.
വോട്ട്ബാങ്ക് മാത്രം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ വന്‍കിട ഭൂവുടമകളുടെയും കൈയേറ്റക്കാരുടെയും ക്വാറി ഖനന മാഫിയകളുടെയും താല്‍പര്യത്തിന് വഴങ്ങി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കുകയും പകരം കസ്തൂരിരംഗന്‍ കമ്മിഷനെ രïാമതൊരു പഠനത്തിനായി നിയോഗിക്കുകയും ചെയ്തു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തല്‍പരകക്ഷികള്‍ക്ക് ദഹിച്ചിട്ടില്ല. അതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ടും നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകള്‍ മെല്ലെ പോക്കിലാണ്. ഞങ്ങള്‍ അതീവ ദുര്‍ബല പ്രദേശങ്ങളായി അടയാളപ്പെടുത്തിയ പ്രദേശങ്ങളിലാണിപ്പോള്‍ ദുരന്തമുïായിരിക്കുന്നതെന്നും ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുïെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയെങ്കില്‍ അതിനിടം നല്‍കാതിരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുï്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഒരാവര്‍ത്തി വായിക്കുന്ന, ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളാരും തന്നെ ഗാഡ്ഗിലിനെ തള്ളിപ്പറയുകയില്ല. മൂന്നാമതൊരു പ്രളയ ദുരന്തമുïാകാതിരിക്കാന്‍ നമുക്ക് ഇപ്പോഴേ ഒരുങ്ങാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.