2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പ്രളയം: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍

തിരുവനന്തപുരം: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകബാങ്ക് സംഘം കേരളത്തിലേക്ക്. 20 അംഗസംഘമാണ് കേരളത്തിലേക്ക് എത്തുന്നത്. വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി.

ഉദാരമായ വ്യവസ്ഥകളോടു കൂടിയ ദീര്‍ഘകാല വായ്പയാണ് ലോകബാങ്കിനോട് കേരളം അഭ്യര്‍ഥിച്ചിരുന്നത്. കേരളത്തിന് വായ്പ നല്‍കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ലോകബാങ്കിന്റെ നിബന്ധനകളില്‍ തന്നെ അയവുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.