2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് മന്ത്രി എം.എം മണി. സംസ്ഥാന വൈദ്യുത ഉല്‍പ്പാദനത്തില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടാതെ കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഇതുകൂടി കൂട്ടിയാല്‍ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉള്ളത്.
പ്രളയം സംസ്ഥാനത്തെ വൈദ്യുത വിതരണത്തെ ബാധിച്ചിട്ടുണ്ട്. ആറു പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വൈദ്യുതി ക്ഷാമം പരിഹരിക്കാനായി പുറത്ത് നിന്നും വൈദ്യുതി വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.