2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

പ്രളയം: സര്‍ട്ടിഫിക്കറ്റിന് 14 വരെ അപേക്ഷിക്കാം

മലപ്പുറം: പ്രളയത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് പുതിയതിന് ഈ മാസം 14 വരെ അപേക്ഷിക്കാം. നേരത്തെ അഞ്ചിന് അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന അപേക്ഷ നടപടികളാണ് പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് നീട്ടിയത്.
വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കാണ് യാതൊരു ഫീസും കൂടാതെ വീണ്ടും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ പ്രഥമാധ്യാപകര്‍ മുഖാന്തരം 14നകം ലഭിക്കുന്ന അപേക്ഷകള്‍ 15നകം ഡയരക്ടറേറ്റില്‍ എത്തിക്കണം. ഇത്തരത്തില്‍ അപേക്ഷ നല്‍കുന്നവരില്‍ നിന്നും യാതൊരു ഫീസും ഈടാക്കരുതെന്നാണ് നിര്‍ദേശം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.