2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഇ-കൊമേഴ്‌സ് പുതിയ നയത്തിനെതിരെ ഒന്നിച്ചു പോരാടാന്‍ ബദ്ധവൈരികളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും

 

ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ നയത്തിനെതിരെ ഒന്നിച്ചു പോരാടാന്‍ ഈ രംഗത്തെ ബദ്ധവൈരികളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും രംഗത്ത്.

ഇതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (എഫ്.ഐ.സി.സി.ഐ), നിക്ഷേപകരായ സോഫ്റ്റ് ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍, നാസ്‌പേഴ്‌സ് തുടങ്ങിയവരോട് സഹായം ചോദിച്ചിരിക്കുകയാണ് ഇവര്‍. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കാണ് ഇവരെ മുന്‍നിര്‍ത്തി ഇറങ്ങാന്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും തീരുമാനിച്ചത്.

പ്ലാറ്റ്‌ഫോമിലൂടെ സ്വന്തം ഉല്‍പന്നങ്ങളുടെ വില്‍പ്പന, എക്‌സ്‌ക്ലൂസീവ് വില്‍പ്പന, വലിയ തോതിലുള്ള ഇളവ്, പൂര്‍ണമായ വിദേശനിക്ഷേപം എന്നിവ നിരോധിക്കുന്നതടക്കമുള്ള നയമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഇവിടെ നിലനില്‍പ്പുണ്ടാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വലിയ വിലക്കുറവ് നല്‍കുന്നതും പ്രൈവറ്റ് ലേബല്‍ ഉല്‍പന്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് വില്‍ക്കുന്നതും രാജ്യത്തെ റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഓണ്‍ലൈനിതര കമ്പനികളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു നയം കൊണ്ടുവരാന്‍ തീരുമാനിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News