2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മരട് ഫ്‌ളാറ്റ്: പുനഃപരിശോധനാ ഹരജിയും തള്ളി

ന്യൂഡല്‍ഹി: കൊച്ചി മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ആല്‍ഫാ വെന്റുഷേര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് & ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ജെയിന്‍ ഹൗസിങ് & കണ്‍സ്ട്രക്ഷന്‍, കെ.വി ജോസ് എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഇതിനെതിരേ ഫ്‌ളാറ്റുടമകള്‍ നല്‍കിയ റിട്ട് ഹരജി നേരത്തെ ഇതേ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു കോടതിയിലും ഒരു ഹരജിയും ഫയല്‍ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് റിട്ട് ഹരജി തള്ളിക്കൊണ്ട് ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിന് മുന്‍പ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയായതിനാലാണ് കോടതി പരിഗണിക്കാന്‍ തയ്യാറായത്. ഇതോടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളെല്ലാം സുപ്രിംകോടതി തീര്‍പ്പാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.