2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍: മുനിസിപ്പല്‍ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് എത്തിയ മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാനെ താമസക്കാര്‍ തടഞ്ഞു. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനു മുന്നിലായിരുന്നു പ്രതിഷേധം.
സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രമേ ഫ്ളാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളൂവെന്നായിരുന്നു നഗരസഭ സെക്രട്ടറി അടുത്തിടെ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് നോട്ടിസ് നല്‍കി കണക്കെടുപ്പിനാണ് സെക്രട്ടറി എത്തിയത്. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞതോടെ നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാതെ സെക്രട്ടറി മടങ്ങി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന ഫ്ളാറ്റുടമകളുടെ മറുപടി സര്‍ക്കാരിന് കൈമാറിയിരുന്നതാണ്. അതിനുശേഷമുള്ള നടപടികളുടെ ഭാഗമായാണ് സെക്രട്ടറി ആരിഫ് ഖാന്‍ ഫ്‌ളാറ്റിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News