2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

ദുരിതാശ്വാസ ഫണ്ട്: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തു; രജിസ്റ്റര്‍ ചെയ്ത് 32 കേസുകള്‍

തിരുവനന്തപുരം: പ്രളയദുരിതത്തിനിടയില്‍ ദുരിതാശ്വാസ ഫണ്ടുമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങെളെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് അഞ്ച്‌പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സമാന കുറ്റത്തിന് ഇതുവരേ 32 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പരിധിയിലെ മഞ്ചവിളാകം അമ്പലംവീട് അജയനെ മാരായമുട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളമുണ്ട കട്ടയാട് ചങ്ങാലിക്കാവില്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ ഷിബു, നല്ലൂര്‍നാട് കുന്നമംഗലം ചെഞ്ചട്ടയില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജസ്റ്റിന്‍, പുല്‍പ്പള്ളി പൈയ്ക്കത്തു വീട്ടില്‍ ദേവച്ചന്റെ മകന്‍ ബാബു എന്നിവരും അറസ്റ്റിലായി. തിരുവല്ല പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News