2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്തൊനേഷ്യയെ കുലുക്കി ഭൂകമ്പം: അഞ്ചു മരണം, നിരവധി പേര്‍ക്ക് പരുക്ക്

 

ജക്കാര്‍ത്ത: ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനത്തിനു പിന്നാലെ, ഇന്തെനേഷ്യല്‍ ശക്തമായ ഭൂകമ്പം. ജനസാന്ദ്രത കൂടിയ ജാവ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു കൂടി നല്‍കിയിരിക്കുകയാണ്.

ഇതിനകം അഞ്ചു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. തലസ്ഥാന നഗരിയായ ജക്കാര്‍ത്തയിലും ഇതിന്റെ പ്രകമ്പനമുണ്ടാവുകയും ആളുകള്‍ തെരുവിലേക്ക് ഓടുകയും ചെയ്തു.

ഭൂകമ്പം കാരണം 10 അടി ഉയരത്തില്‍ സുനാമി ഉണ്ടാവുമെന്ന് ആദ്യം മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. പ്രകമ്പനമുണ്ടായപ്പോള്‍ ഹൃദയാഘാതം വന്നാണ് മൂന്നുപേര്‍ മരിച്ചതെന്ന് ഏജന്‍സി വക്താവ് അറിയിച്ചു.

ആയിരത്തിലേറെ പേര്‍ സുരക്ഷിത മേഖലയിലേക്ക് മാറിയിരുന്നു. എന്നാല്‍ തിരിച്ചുപോകുന്നതാണ് നല്ലതെന്ന അധികൃതരുടെ അറിയിപ്പിനെത്തുടര്‍ന്ന് ഇവര്‍ തിരിച്ചുപോയി.

വലിയ ശബ്ദത്തോടെയാണ് ഭൂകമ്പമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനം അടുത്തുകൂടി പോവുന്നത്രയും ശബ്ദമുണ്ടായിരുന്നുവെന്ന് ഒരാള്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇന്തൊനേഷ്യയിലെ പാലുവിലും സുമാത്രയിലും 7.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 2200 ലേറെ പേര്‍ മരിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.