
ആംസ്റ്റര്‍ഡാം: മീന്‍പിടുത്തക്കാരന്റെ വലയില്‍ കുടുങ്ങിയ ഇരുതലയുള്ള ഡോള്‍ഫിന്‍ (പര്പൊയിസ്) വര്‍ഗത്തില്‍പ്പെട്ട മത്സ്യം കൗതുകമായി.
ഡച്ച് ബീച്ചില്‍നിന്നു 30 കിലോമീറ്റര്‍ അകലെയായി കടലില്‍ മീന്‍ പിടിക്കുന്നതിടെയാണ് മത്സ്യം വലയില്‍ കുടുങ്ങിയത്. രണ്ടു തലയും മൂന്നു കണ്ണുകളും സാധാരണ ഡോള്‍ഫിന്‍ വര്‍ഗത്തില്‍പ്പെട്ട മത്സ്യത്തിന്റെ ശരീരവുമുള്ള ഇതിനെ യൂറോപ്യന്‍ യൂണിയന്, നെതര്‍ലന്റ് നിയമ നടപടികള്‍ ഭയന്ന് കടലില്‍ തന്നെ തിരിച്ചു വിടുകയായിരുന്നു.