2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആദ്യജയം തേടി ഡല്‍ഹി

പനജി: ഐ.എസ്.എല്ലില്‍ ആദ്യ ജയം തേടി ഡല്‍ഹി ഡൈനാമോസ് ഇന്നിറങ്ങുന്നു. ഗോവയാണ് എതിരാളി. ഏഴു മത്സരങ്ങള്‍ കളിച്ചിട്ടും ഡല്‍ഹിക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. നാലു മത്സരത്തില്‍ സമനിലയും മൂന്ന് മത്സരത്തില്‍ തോല്‍വിയുമാണ് ഡല്‍ഹിക്കുള്ളത്. സീസണിലെ മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന ഡല്‍ഹി ഇന്ന് സമനിലയില്‍ നിന്ന് കരകയറാനുള്ള ഒരുക്കത്തിലാണ്. നാലു പോയിന്റ് മാത്രമുള്ള ഡല്‍ഹി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ട് ടീമുകളിലൊന്നാണ് ഡല്‍ഹി. ചെന്നൈയിന്‍ എഫ്.സിയാണ് കൂടുതല്‍ മത്സരങ്ങളുമായി ഡല്‍ഹിക്കൊപ്പമുള്ളത്. അതേസമയം, മികച്ച ഫോമിലുള്ള ഗോവ ഇന്ന് അനായാസം ജയിക്കാമെന്ന വിശ്വാസത്തിലാണുള്ളത്.

അഞ്ച് മത്സരം കളിച്ച ഗോവ മൂന്നെണ്ണത്തില്‍ ജയിക്കുകയും രണ്ടെണ്ണത്തില്‍ സമനില നേടുകയും ചെയ്തു. ഹോം മത്സരമാണെന്ന മുന്‍തൂക്കവും ഗോവക്ക് കരുത്താകും. ഇന്നത്തെ മത്സരത്തില്‍ കൂടെ പരാജയപ്പെട്ടാല്‍ ഡല്‍ഹിക്ക് ഈ സീസണില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനുണ്ടാകില്ല. ഗോവ ഇന്ന് കൂടുതല്‍ ഗോള്‍ നേടി ജയിക്കുകയാണെങ്കില്‍ ബംഗളൂരുവിനെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാകും. അഞ്ച് മത്സരത്തില്‍നിന്ന് 13 പോയിന്റുമായി ബംഗളൂരു എഫ്.സിയാണ് നിലവിര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പുരിന് 11 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിനും 11 പോയിന്റുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.