2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആദ്യ യു.കെ- ചൈന ട്രെയിന്‍ ഇന്ന്; കടന്നുപോകുന്നത് ഏഴു രാജ്യങ്ങളിലൂടെ

യു.കെയില്‍ നിന്ന് ചൈനയിലേക്കുള്ള കന്നി ട്രെയിന്‍ ഇന്ന് യാത്ര തുടങ്ങുന്നു. 30 കണ്ടെയ്‌നറുകളടങ്ങുന്ന ട്രെയിനാണ് 7500 മൈല്‍ യാത്രയ്‌ക്കൊരുങ്ങുന്നത്. വിസ്‌കി, ശീതളപാനീയങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങിയ സാധനങ്ങളുമായാണ് ട്രെയിന്‍ കുതിക്കുന്നത്.

17 ദിവസത്തിനു ശേഷം ഴെജിയാങിലെ യിവു എന്ന മൊത്ത വ്യാപാര മര്‍ക്കറ്റില്‍ ട്രെയിന്‍ എത്തും. ഏഴു രാജ്യങ്ങള്‍ കടന്നാണ് ട്രെയിന്‍ പോകുന്നത്. ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 27 ന് ചൈനയിലെത്തും.

ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍. ചൈനയില്‍ നിന്ന് യു.കെയിലേക്കുള്ള ആദ്യ ട്രെയിന്‍ മൂന്നു മാസം മുന്‍പ് എത്തിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.