2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സെഞ്ചൂറിയന്‍ ടെസ്റ്റ്: ആദ്യ ദിനം തിരിച്ചുപിടിച്ച് ഇന്ത്യ

  • അശ്വിന് മൂന്നു വിക്കറ്റ്
  • മാക്രമിനും അംലയ്ക്കും അര്‍ധസെഞ്ച്വറി

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനത്തില്‍ ആധിപത്യം സ്ഥാപിച്ച് ടീം ഇന്ത്യ. ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയുടെ തുടക്കം മികച്ചതായിരുന്നില്ല.

ചായയ്ക്ക് പിരിയുന്നത് വരെ 182/2 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. പിന്നീടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ മടങ്ങിയെത്തിയത്.

ടീം സ്‌കോര്‍: 269/6 (90 ഓവര്‍)

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയ്ക്ക് ബാറ്റ്‌സ്മാന്‍മാര്‍ നല്‍കിയത് മികച്ച തുടക്കമായിരുന്നു. ഓപണര്‍മാരായ എല്‍ഗറും മാക്രമും 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീട് വന്ന അംലയുമായി ചേര്‍ന്ന് മാക്രം 63 റണ്‍സും ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു. അതു പോലെ അംലയും ഡിവില്ലേയ്‌സും ചേര്‍ന്ന് 51 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അംല(81)യും മാക്ര(94)മും അര്‍ധസെഞ്ച്വറികള്‍ നേടി.

അഞ്ചാമനായി ഇറങ്ങിയ ഡി കോക് ആദ്യ പന്തില്‍ തന്നെ സംപൂജ്യനായി മടങ്ങി. പിന്നീടെത്തിയ ഫിലാണ്ടറിനും ആറു പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഡി കോക്കിനെ ആദ്യ പന്തില്‍ തന്നെ അശ്വിന്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചപ്പോള്‍ ഫിലാണ്ടര്‍ റണ്‍ഔട്ടാവുകയായിരുന്നു. പിന്നിടെത്തിയ മഹാരാജ് അധികം വലിയ ഷോട്ടുകള്‍ക്ക് മുതിരാതെ ആദ്യ ദിനം പൂര്‍ത്തീകരിക്കുകയായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഡുപ്ലസിസും (24) മഹാരാജു(10)മാണ് ക്രീസില്‍.

 

ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നു വിക്കറ്റും ഇശാന്ത് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.