2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ നിന്നുള്ള ആദ്യ ചാർട്ടേഡ്  വിമാനം നാളെ ജിദ്ദയിൽ കോഴിക്കോട്ടേക്ക് പറക്കും

     റിയാദ്: സഊദിയിൽ ആദ്യ വിമാനം നാളെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പറക്കും. ജിദ്ദയിൽ നിന്നും സ്‌പെസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തിൽ 175 യാത്രക്കാർക്കാണ് യാത്ര ചെയ്യാനാകുക. സ്വകാര്യ ട്രാവൽസ് ഏജൻസിയാണ് ചാർട്ടേഡ് വിമാനം സജ്ജീകരിച്ചത്. നാളെ ഉച്ചക്ക് 12:15ന് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പറന്നുയരുന്ന വിമാനത്തിൽ 130 പേർ പുരുഷന്മാരും 40 സ്ത്രീകൾക്കൊപ്പം 13 കുട്ടികളുമുണ്ടാകും. സ്ത്രീകളിൽ പത്തുപേർ ഗർഭിണികളും പുരുഷന്മാരിൽ 20 പേർ പ്രായമായവരുമാണ്. 

     സ്വകാര്യ ട്രാവൽസ് മുഖേനയുള്ള  ചാർട്ടേഡ് വിമാനം യാത്ര ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഒരുക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ടിക്കറ്റ് നിരക്ക് എംബസിക്ക് കീഴിൽ പോകുന്നതിനേക്കാൾ കൂടുതലാണ് ചാർട്ടേഡ് വിമാനങ്ങൾക്ക് ഈടാക്കുന്നത്. എങ്കിലും ഇത് അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ട പ്രവാസികൾക്ക് ഏറെ ആശ്വാസമായിരിക്കും. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.