2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ചിലത് വല്ലാതെ വേദനിപ്പിച്ചു, ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപറമ്പില്‍

കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കു
ന്നംപറമ്പില്‍ ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ്  വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഫേസ് ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കി ഫിറോസ് വീഡിയോ പോസ്റ്റ് ചെയ്തത്.

ഞാന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദി.  ആമുഖമായി ഇങ്ങനെ ഒരു കുറിപ്പിട്ട ശേഷമാണ് അടുത്ത കാലത്ത് തിനിക്കെതിരെയുണ്ടായ ആരോപണങ്ങളെക്കുറിച്ചും അതില്‍ മനം നൊന്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതായും ഫിറോസ് അറിയിക്കുന്നത്. ഈ കാലയളവില്‍ ഉണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചും സൂചന നല്‍കുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ചിരുന്ന ഫിറോസിനെ വിമര്‍ശിച്ചും അടുത്തകാലത്ത് ചിലര്‍ രംഗത്തെത്തിയിരുന്നു.

ഇത്തരം പ്രചാരണങ്ങളില്‍ മനം മടുത്തിട്ടാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒന്നരവര്‍ഷമായി തനിക്കെതിരേ മോശമായ തരത്തില്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്നു ചിലര്‍. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ താന്‍ ആര്‍ക്കുവേണ്ടിയും സോഷ്യല്‍ മീഡിയയിലൂടെ സഹായം ആവശ്യപ്പെട്ട് രംഗത്തു വരില്ലെന്നും ഫിറോസ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.