2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ബ്രസീലിലെ ബാറില്‍ വെടിവെപ്പ്; 11 മരണം

 

ബ്രസീലിയ: ബ്രസീലിലെ ബാറിലുണ്ടായ വെടിവെപ്പില്‍ അഞ്ച് സ്ത്രീകളടക്കം 11 പേര്‍ മരിച്ചു. വടക്കന്‍ നഗരമായ ബെലേം സിറ്റിയിലായിരുന്നു സംഭവം. കാറിലും ബൈക്കിലുമായി മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരികള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ അതേ വാഹനങ്ങളില്‍ തന്ന തെിരികെ പോവുകയും ചെയ്തു. അക്രമത്തിനുള്ള പ്രേരണ എന്താണെന്നു വ്യക്തമല്ല. ഇരകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് മാഫിയകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ബ്രസീലില്‍ അക്രമസംഭവങ്ങള്‍ പതിവായ നഗരങ്ങങ്ങളില്‍ ഒന്നാണ് ബേലെം. ഈ വര്‍ഷത്തെ ആദ്യ നാലുമാസങ്ങളില്‍ മാത്രം ഇവിടെയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ 756 പേരാണ് മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.