2018 May 15 Tuesday

കെ.എസ്.ആര്‍.ടി.സി വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം: രണ്ട് ബസുകള്‍ കത്തി നശിച്ചു

കോഴിക്കോട്:നടക്കാവിലെ കെ.എസ്.ആര്‍.ടി.സി റീജിയണല്‍ ഓഫിസിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു ബസുകള്‍ കത്തി നശിച്ചു.

കാലാവധി കഴിഞ്ഞ് ലേലം ചെയ്യുന്നതിനായി വര്‍ക്ക്‌ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ബസുകളാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.

ബസ് നിര്‍ത്തിയിട്ടിരുന്നതിന് സമീപത്ത് മാലിന്യം കത്തിച്ചിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതാകാമെന്നാണ് സൂചന. സംഭവത്തില്‍ ആളപായമില്ല.

സമീപവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഓയിലും മറ്റും കലര്‍ന്നതോടെ തീ നിയന്ത്രണ വിധേയമായി സമീപത്തുണ്ടായിരുന്ന ബസ്സുകളിലേക്കും വ്യാപിക്കുകയായിരുന്നു.

ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള നാല് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.ഐ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.