2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ഡല്‍ഹിയില്‍ അഗ്നിബാധ: മലയാളി ഉള്‍പടെ 17 പേര്‍ മരിച്ചു

ന്യഡല്‍ഹി: ഡല്‍ഹിയില്‍ അഗ്‌നി ബാധ. മലയാളി ഉള്‍പടെ 17 പേര്‍ മരിച്ചു. ആലുവ ചേരനല്ലൂര്‍ സ്വദേശി ജയയാണ് മരിച്ചത്. കരോല്‍ ബാഗിലെ അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ് അപകടം. രാവിലെ നാലു മണിക്കാണ് അപകടം. രാവിലെ ഏഴു മണിവരെ തീ അണക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.

മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്. രണ്ടു മലയാളികളെ കുറിച്ചു ഒരു വിവരവുമില്ല. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ ഇവിടെ കല്യാണത്തിനായാണ് എത്തിയത്. ഹീറ്ററില്‍ നിന്നും തീ പടര്‍ന്നതായാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.