2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ഹൗസ്‌ബോട്ടിന് തീപിടിച്ചു; 16 യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ഹൗസ്‌ബോട്ട് കത്തിനശിച്ചു. ബോട്ടിലുണ്ടായിരുന്ന 16 വിനോദസഞ്ചാരികളെയും ജീവനക്കാരെയും പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. ഉച്ചക്ക് 1.15ഓടെയാണ് അപകടം നടന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.

കുമരകത്തു നിന്ന് യാത്രപുറപ്പെട്ട ഓഷ്യാനസ് എന്ന ഹൗസ്‌ബോട്ടില്‍ കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തീപിടിച്ചതോടെ കായലില്‍ ചാടിയ ഇവരെ ജലഗതാഗത വകുപ്പ് ജീവനക്കാരെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇവര്‍ ജലഗതാഗത വകുപ്പിന് കീഴിലുള്ള എസ്-54ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ തീപിടിത്തം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കായലില്‍ ചാടിയ ഒരാളുടെ കയ്യില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് അഞ്ചടിയോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂവെങ്കിലും കൃത്യസമയത്ത് അപടം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഒരു ദുരന്തം ഒഴിവാകുകയായിരുന്നു. ഹൗസ്‌ബോട്ടിന്റെ അടുക്കള ഭാഗത്തുനിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു. പാചക വാതക ചോര്‍ച്ചയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആവാം അപകടകാരണമെന്നാണ് നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.