2018 June 22 Friday
സ്‌നേഹിക്കുവാന്‍ ത്യജിക്കുക തന്നെ വേണം. ഇത് ലോകത്തിന്റെ മൗലിക സത്യമാണ്
രവീന്ദ്രനാഥ് ടാഗോര്‍

കണ്ണൂരില്‍ പടക്ക കടയ്ക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

പയ്യന്നൂര്‍: കണ്ണൂരിലെ മാതമംഗലത്ത് പടക്ക കടക്ക് തീപിടിച്ചു. ഉച്ചയ്ക്ക് 12ഓടെയാണ് മെയിന്‍ റോഡിലെ പടക്ക കടക്ക് തീപിടിച്ചത്. ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. കടയുടെ പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അഗ്നിക്കിരയായി.

പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിച്ച സമയത്ത് കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.