2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഡല്‍ഹി തീപിടിത്തം: മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടിത്തത്തില്‍ മരിച്ച 17 പേരില്‍ മൂന്ന് പേര്‍ മലയാളികളെന്ന് സ്ഥിരീകരണം. കൊച്ചി ചോറ്റാനിക്കര എരുവേലി സ്വദേശി ജയശ്രീ, ഇവരുടെ അമ്മ നളിനിയമ്മ, ബന്ധുവായ വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്.

അപകടത്തിനിടെ മൂന്ന് പേരെയും കാണാതായിരുന്നു.ഗാസിയാബാദില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മൂവരും. വിവാഹം കഴിഞ്ഞ് ഇന്നു മടങ്ങാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തതില്‍ 66 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.
കരോല്‍ ബാഗിലെ അര്‍പിത് പാലസ് എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. രാവിലെ നാലു മണിക്കാണ് അപകടം. രാവിലെ ഏഴു മണിവരെ തീ അണക്കുകയും ചെയ്തു. രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.