2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ധാക്കയിലെ ബംഗ്ലാദേശ് സെന്‍ട്രല്‍ ആസ്ഥാനത്ത് വന്‍ തീപ്പിടിത്തം

ധാക്ക: ധാക്കയിലെ ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രി 10ഓടെയാണ് തീപ്പിടിത്തമുണ്ടായത്. മോത്തിജ്ഹീലിലുള്ള 32 നില കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്നിശമന സേന അറിയിച്ചു.

കെട്ടിടത്തിന്റെ 13ാം നിലയിലുണ്ടായ തീപ്പിടിത്തം മറ്റു നിലകളിലേക്കും പടരുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം ഇതു വരെ അറിവായിട്ടില്ല. ധാക്കയിലെ ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് 115 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം. പരിശോധനകള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.