2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

സൈനിക ആയുധശാലയിലെ തീപിടിത്തം: മരിച്ചവരില്‍ മലയാളിയും

പുല്‍ഗാവ്: മഹാരാഷ്ടയിലെ വാര്‍ധാ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈനിക ആയുധസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പാലക്കാട് സ്വദേശി പ്രതിരോധ സുരക്ഷാ സേനയിലെ
മേജര്‍ കെ മനോജ് ആണ് മരിച്ചത്. മനോജ് ഉള്‍പ്പെടെ 17 പേര്‍ ആണ് കൊല്ലപ്പെട്ടത്. 19 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വാര്‍ധയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ചവരില്‍ മൂന്ന ഓഫീസര്‍മാരും 15 ജവാന്‍മാരുമാണ്. പുലര്‍ച്ചെ 1. 30നും രണ്ടിനും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.

നാഗ്പൂരില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം.

 

pulgaon-fire


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.