2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

സിദ്ധരാമയ്യയെ ‘അഴിമതി’യില്‍ കുടുക്കാന്‍ നോക്കി; കുടുങ്ങിയത് യെദ്യൂരപ്പയും കേന്ദ്രമന്ത്രി ആനന്ദ് കുമാറും

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്ക്കും കേന്ദ്രമന്ത്രി എച്ച്.എന്‍ ആനന്ദ് കുമാറിനും എതിരെ അഴിമതിക്കേസ്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുക്കാന്‍ വേണ്ടി സാമ്പത്തിക ഇടപാട് നടന്നുവെന്ന് വ്യാജ ആരോപണം മെനയാന്‍ ഒരുങ്ങിയതാണ് ഇരുവര്‍ക്കും തിരിച്ചടിച്ചത്.

കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ സിദ്ധരാമയ്യയ്ക്കു വേണ്ടി ഹൈക്കമാന്‍ഡില്‍ പണം നല്‍കിയെന്ന് ആരോപണം ഉന്നയിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. സിദ്ധരാമയ്യയ്‌ക്കെതിരെ എങ്ങനെ അഴിമതി ആരോപണം ഉന്നയിക്കാമെന്നാണ് യെദ്യൂരപ്പയും ആനന്ദ് കുമാറും ചര്‍ച്ച ചെയ്യുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സിദ്ധരാമയ്യ അധികാരം നിലനിര്‍ത്താന്‍ ഹൈക്കമാന്‍ഡിന് 1000 കോടി രൂപ നല്‍കിയെന്ന് ആരോപിക്കാമെന്നാണ് സംഭാഷണത്തിന്റെ സാരാംശം.

എന്നാല്‍ കേസ് ലാക്കോടുകൂടി എടുത്തതാണെന്നും നേരിടാന്‍ തയ്യാറാണെന്നും യെദ്യൂരപ്പ പ്രതികരിച്ചു. സിദ്ധരാമയ്യ അധികാരം ഉപയോഗിച്ച് കേസ് വളച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.